റെയിലില്ലാ ട്രെയിന് ആവശ്യക്കാരേറി; അബുദാബിയിൽ സർവീസ് ദിവസങ്ങളിലും സമയത്തിലും മാറ്റം

അബുദാബിയിൽ റെയിലില്ലാതെ ഓടുന്ന എആർടി അഥവാ ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റിന് ആവശ്യക്കാരേറി. അതോടെ റെയിൽ-ലെസ് ഹൈടെക് ട്രാം ഗതാഗത സംവിധാനത്തിൽ കൂടുതൽ വിപുലീകരണങ്ങൾ നടത്തുന്നു. ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് ജനങ്ങൾക്കിടയിൽ ഏറെ പ്രീതിയുണ്ട്. പ്രവൃത്തിദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകളിൽ എആർടി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ വെള്ളി മുതൽ ഞായർ വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നുമിടയിലാണ് സർവീസ് നടത്തിയിരുന്നത്. ഇനി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 വരെ സർവീസുണ്ടാകും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എആർടി സേവനം തുടങ്ങുന്നത്. പരീക്ഷണഘട്ടം റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy