Posted By rosemary Posted On

യുഎഇ: നിക്ഷേപക കുതിപ്പ്; പ്രവാസികൾക്കിടയിൽ ഇന്ത്യ മുന്നിൽ, കണക്കുകൾ പറയുന്നത്…

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024​ന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ കമ്പനികളുമായി ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര സ്ഥാപന പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 7,860 പുതിയ കമ്പനികളുമായി ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തി. പാക്കിസ്ഥാൻ, ഈജിപ്ത്, സിറിയ, യുകെ, ബംഗ്ലാദേശ്, ഇറാഖ്, ചൈന, സുഡാൻ, ജോർദാൻ എന്നിവയും പുതിയ അംഗ കമ്പനികളുടെ മുൻനിരയിൽ ഇടം നേടിയിട്ടുണ്ട്. നേരിട്ട് നിക്ഷേപം ആകർഷിക്കാനുള്ള ദുബായിയുടെ കഴിവും രാജ്യാന്തര ബിസിനസുകൾക്കിടയിൽ വർധിച്ചുവരുന്ന ആകർഷണവുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവനങ്ങൾ, നിർമാണം, ഗതാഗതം, സംഭരണം, ആശയവിനിമയം, സാമൂഹികവും വ്യക്തിഗതവുമായ സേവനങ്ങൾ എന്നിവയ്ക്ക് തൊട്ടുപിന്നാലെ ആകെ 41.5% വ്യാപാരവും റിപയറിങ് സേവന മേഖലയും ആദ്യ സ്ഥാനത്താണ്. റിയൽ എസ്റ്റേറ്റ്, വാടകയ്‌ക്ക് നൽകൽ, ബിസിനസ് സേവനങ്ങൾ എന്നിവ വർഷാവർഷം 9.5% വർധനവുണ്ടാകുന്നുണ്ട്. മൂന്നാം സ്ഥാനത്താണ്. ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ 13.6% വളർച്ചാ നിരക്കുണ്ടായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *