Posted By rosemary Posted On

മലയാളിക്കൊപ്പമുള്ള മോഡലിനെ യുഎഇയിൽ വച്ച് പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം

ബ്രസീലിയൻ മോഡലായ യുവതിയെ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. മുംബൈ സ്വദേശി സുഹൈൽ‍ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദുബായിൽ വച്ച് മെയ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി യുവതിയെ ദുബായിലെ റെസ്റ്റോറ​ന്റിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കുകയും ലഹരി ചേർത്ത പാനീയം കുടിക്കാൻ കൊടുക്കുകയും ചെയ്തു. തുടർന്ന് അപ്പാർട്ട്മെ​ന്റിലേക്ക് കൊണ്ടുപോയി. രാവിലെ ഉണരുമ്പോൾ താൻ ന​ഗ്നയായിരുന്നെന്നും കിടക്കയിൽ സമീപം കിടന്നിരുന്ന ഒന്നാം പ്രതി അർധ ന​ഗ്നനായിരുന്നെന്നും യുവതി പരാതിപ്പെട്ടു. അടുത്ത മുറിയിലാണ് രണ്ടാം പ്രതിയായ ചൗധരി ഉറങ്ങി കിടന്നിരുന്നത്. ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെട്ട് സ്വന്തം താമസസ്ഥലത്തേക്ക് എത്തി. ചികിത്സ തേടിയെങ്കിലും സാധിച്ചില്ലെന്നും പിന്നീട് കേരളത്തിലെ സുഹൃത്തിനെ ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വരുകയുമായിരുന്നു. ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകി. യുവതി മലയാളിയായ യുവാവിനൊപ്പം ഷൊർണൂർ താമസിക്കുന്നതിനാൽ കേസ് അന്വേഷണം അങ്ങോട്ട് മാറ്റുകയും ചെയ്തു. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ വച്ച് ചൗധരി പിടിയിലായി. എന്നാൽ മുംബൈ സ്വദേശിയായ ഒന്നാം പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഗോവയിൽ വച്ചാണ് ഇവർ യുവതിയുമായി പരിചയം സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്.

ഒന്നാം പ്രതിയാണ് യുവതിയെ ഭക്ഷണത്തിനായി ക്ഷണിച്ചതും അപ്പാർട്ട്മെ​ന്റിലേക്ക് കൊണ്ടുപോയതും കൂടാതെ രണ്ടാം പ്രതി അടുത്ത മുറിയിൽ ഉറങ്ങുകയുമായിരുന്നു. കുറ്റകൃത്യം നടന്നത് ദുബായിലും ഹർജിക്കാരൻ മുംബൈ സ്വദേശിയുമാണ്. ഇവിടെ കേസെടുത്ത് അന്വേഷിക്കാൻ ഷൊർണൂർ പൊലീസിന് അധികാരമില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്. കേസിലെ വിശദാംശങ്ങൾ‍ ചൂണ്ടിക്കാട്ടിയും പ്രതി 44 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നതു പരിഗണിച്ചും കർശന ഉപാധികളോടെയാണു ജാമ്യം നൽകിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *