Posted By rosemary Posted On

ഫ്രീലാൻസർമാർക്ക് അബുദാബിയിൽ നിരവധി അവസരങ്ങൾ; ലൈസൻസിനത്തിൽ 30 കൂട്ടിച്ചേർക്കലുകൾ

അബുദാബിയിൽ ഫ്രീലാൻസിം​ഗ് ലൈസൻസിൽ 30 പുതിയ കൂട്ടിച്ചേർക്കലുകൾ കൂടി. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെൻററി​ന്റേതാണ് (എഡിബിസി) നീക്കം. ഇതോടെ എമിറേറ്റിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുകയും സംരംഭകരെ വളർത്തുകയും ചെയ്യും. സംഘടനകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവർക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ ഫ്രീലാൻസർമാരെ സഹായിക്കുന്നതാണ് പുതിയ നീക്കം. എഡിബിസി പ്രഖ്യാപിച്ച പുതിയ കൂട്ടിച്ചേർക്കലുകളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും, സോഫ്റ്റ്‌വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ, ഡിസൈൻ, ഡാറ്റ വിശകലനം, കംപ്യൂട്ടർ സിസ്റ്റം വികസനം, 3ഡി ഇമേജിങ് എന്നിവ ഉൾപ്പെടുന്നു. ഇതോടെ ഫ്രീലാൻസ് ലൈസൻസ് നൽകുന്നത് 100 വ്യത്യസ്ത പ്രവർത്തനങ്ങൾക്കാണ്. കഴിഞ്ഞ വർഷം 1,013 പേർ ലൈസൻസ് നേടിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *