യുഎഇക്കു വേണ്ടി എയർ ടാക്സി നിർമിച്ച് നൽകുന്ന യുഎസ് ആസ്ഥാനമായ ആർച്ചർ ഏവിയേഷൻ ആദ്യ എയർക്രാഫ്റ്റ് നിർമിച്ചു. വിദഗ്ധ പരിശോധനകൾക്കായി അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി. അടുത്ത വർഷത്തോടെ രാജ്യത്ത് എയർ ടാക്സികൾ പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അബുദാബി- ദുബായ് എയർ ടാക്സി യാത്രയിലൂടെ 60 മുതൽ 90 മിനിറ്റ് വരെയെടുക്കുന്ന യാത്രാ സമയം 10-20 മിനിറ്റാക്കി ചുരുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള യാത്രയ്ക്ക് 800-1500 ദിർഹം വരെയാണ് ചെലവാകുക. എമിറേറ്റിനുള്ളിലെ യാത്രയ്ക്ക് 350 ദിർഹമാണ് ചെലവ്. അടുത്ത 18-24 മാസങ്ങൾക്കുള്ളിൽ യുഎഇയിലെ യാത്രക്കാരുടെ സഞ്ചാരം എയർ ടാക്സിയിലാകുമെന്ന് നികിൽ ഗോയൽ , ആർച്ചർ ഏവിയേഷൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF