ദുബായിൽ നവംബറോടെ രണ്ട് ടോൾ ഗേറ്റുകൾ കൂടി തുറക്കും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലുമാണ് ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതെന്ന് ടോൾഗേറ്റ് ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ഇതോടെ ഗതാഗത തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിശദമായ പഠനങ്ങൾക്കൊടുവിലാണ് ഈ രണ്ട് സ്ഥലങ്ങളും ആർടിഎ തെരഞ്ഞെടുത്തത്. അൽ ഖൈൽ റോഡിലും ശൈഖ് സായിദ് റോഡിലും 15% വരെയും അൽ റബാത്ത് സ്ട്രീറ്റിൽ 16% വരെയും ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണ് വിലയിരുത്തൽ. പുതിയ ഗേറ്റുകൾ വരുന്നതോടെ സാലികിന്റെ ടോൾഗേറ്റുകളുടെ എണ്ണം പത്താകും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജെബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF