
യുഎഇയിൽ നിന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയാകാൻ പറന്നെത്തി കേരളത്തിന്റെ പാക് മരുമകൻ
ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തി കേരളത്തിന്റെ പാക് മരുമകൻ. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയുടെ ഭർത്താവും പാകിസ്ഥാൻ സ്വദേശിയുമായ തൈമൂർ താരിഖാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. പുതുപ്പള്ളിയിൽ തൻറെ പിതാവിൻറെ പേരിൽ പണി കഴിപ്പിച്ച വീട്ടിൽ കുടുംബത്തോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിലവിൽ യുഎഇയിലെ അജ്മാനിലാണ് തൈമൂറും ശ്രീജയും താമസിക്കുന്നത്. വിസിറ്റ് വിസയിലാണ് തൈമൂർ കേരളത്തിലെത്തിയത്. പ്രളയത്തിലെന്ന പോലെ വയനാട്ടിലെ ഉരുൾപൊട്ടലിലും തൈമൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സഹായം കൈമാറിയിരുന്നു. ഇന്ത്യ എന്നും തൻറെ ഇഷ്ടപ്പെട്ട രാജ്യമാണ്. അതുകൊണ്ടാണ് ജീവിതസഖിയെ കേരളത്തിൽനിന്ന് കണ്ടെത്തിയതെന്നും പ്രിയതമയുടെ കൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നതു വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും തൈമൂർ താരിഖ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)