യുഎഇയിൽ യാത്രാവിലക്കുള്ളവർക്ക് – സന്തോഷവാർത്തയുമായി അധികൃതർ

അബുദാബിയിലേക്ക് യാത്രാ വിലക്കുള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത.കേസ് തീർന്നാൽ വിലക്ക് നീങ്ങുമെന്നും യുഎയിലേക്കുള്ള യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് സേവനങ്ങളുടെ ഫലപ്രാപ്തി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം ആരംഭിച്ച യുഎഇയുടെ സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു. മുൻപ് ക്ലിയറൻസും ചില അനുബന്ധ രേഖകളും സമർപ്പിച്ചാലേ വിലക്ക് നീങ്ങുകയുള്ളൂ. എന്നാൽ ഇനി ഇത്തരം നടപടികള്‍ ആവശ്യമില്ല. ഉടൻ തന്നെ യാത്രാ നിരോധനം നീക്കം ചെയ്യാനുള്ള ഉത്തരവ് നടപ്പിലാകുമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy