വിദേശത്ത് നിന്ന് എയർപോർട്ടിൽ എത്തിയപ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ സംശയം ഒടുവിൽ ഷാമ്പൂ ബോട്ടിൽ തുറന്നപ്പോൾ ഞെട്ടി

വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തുന്നതായി കണ്ടെത്തി. പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും സംശയം തോന്നി ഷാമ്പൂ ബോട്ടിൽ പരിശോധിച്ചപ്പോൾ ആണ് കാര്യത്തിന്റെ ഗൗരവം കൂടിയത്. അതിലുണ്ടായിരുന്നത് ഒറ്റനോട്ടത്തിൽ ഷാമ്പൂ ആണെന്ന് തോന്നിപ്പിക്കുന്ന ദ്രാവകമായിരുന്നു എങ്കിലും, പിന്നീട് നടത്തിയ വിശദ്ധ പരിശോധനയിൽ 20 കോടി രൂപ വിലമതിയ്ക്കുന്ന കൊക്കൈൻ ആണെന്ന് കണ്ടെത്തി. പിടിക്കപ്പെടാനുള്ള സാധ്യത തീരെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കി ഷാമ്പൂ, ലോഷൻ ബോട്ടിലിലാക്കി കൊണ്ടുവന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കെനിയൻ പാസ്പോർട്ടാണ് യുവതിക്ക് ഉണ്ടായിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy