പെട്രോളിനായി കൂടുതൽ പണം ചെലവഴിക്കുന്നതിനോ ടോൾ ചാർജുകൾ നൽകുന്നതിനോ മുൻപ് മറ്റുള്ള സാധ്യതകൾ കൂടി നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. അങ്ങനെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ നിരത്തുകളിൽ ചാർജുകളിൽ നിന്നും രക്ഷ നേടുകയാണ് ഇരുചക്ര വാഹനക്കാർ. .ദൈർഘ്യമേറിയ റൂട്ടുകൾ എടുക്കുന്നതിലൂടെയാണ് ഇങ്ങനെ ഒരു കൂട്ടർ സാലിക്കിൽ നിന്നും രക്ഷപ്പെടുന്നത്. അതിലൂടെ അവരുടെ ദൈനംദിന യാത്രയിൽ കുറച്ച് പണം ലാഭിക്കുന്നതിന് ഇത് കാരണമാകുമെന്നും ഈ ബൈക്ക് യാത്രക്കാർ ചിന്തിക്കുന്നു.
ഉദാഹരണത്തിന്, തൻ്റെ കുടുംബത്തിൻ്റെ ഏക ആശ്രയമായ അബ്ദുൾ ഖാദറിൻ്റെ (38) കാര്യം എടുത്താൽ; മിതമായ വരുമാനമുള്ള ഒരാളെന്ന നിലക്ക്, ഓരോ ദിർഹമും അദ്ദേഹത്തിന് പ്രധാനമാണ്. ഷാർജയിലെ അബു ഷാഗര പ്രദേശത്തിനും അൽ ബർഷയ്ക്കും ഇടയിലുള്ള തൻ്റെ ജോലിക്ക് ദിവസേനയുള്ള യാത്രയ്ക്ക്, അൽ മംസാർ സാലിക്ക് ഗേറ്റിലൂടെ വാഹനമോടിക്കാൻ അയാൾ പ്രതിദിനം 8 ദിർഹം അല്ലെങ്കിൽ പ്രതിമാസം 208 ദിർഹം നൽകേണ്ടതായിട്ടുണ്ട്.
നവംബറിൽ ബിസിനസ് ബേയിൽ പുതിയ സാലിക് ഗേറ്റ് കൂടി വരുന്നതോടെ, അദ്ദേഹത്തിൻ്റെ ടോൾ ചെലവ് ഒരു ദിവസം 16 ദിർഹം അല്ലെങ്കിൽ പ്രതിമാസം 416 ദിർഹം ആയി ഇരട്ടിയാകാണണോ സാധ്യത. . 208 ദിർഹത്തിൻ്റെ ഈ അധികച്ചെലവ് അദ്ദേഹത്തിൻ്റെ രണ്ടാഴ്ചത്തെ പെട്രോൾ ചെലവിന് തുല്യമാണ്. സവഭാവികമായും ആ ചിലവിനെ കുറക്കാനുള്ള വഴി അബ്ദുൾ ഖാദറും മറ്റും നോക്കും. അദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ പ്രകാരം, പ്രതിമാസം 170 ദിർഹമെങ്കിലും ലാഭിക്കാൻ ഇതിലൂടെ സാധിക്കും. “തുച്ഛമായ വരുമാനമുള്ള ആളുകൾക്ക് ചെലവ് ചുരുക്കലും പണം ലാഭിക്കലും വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.
അബുദാബിയിലേക്കോ ജബൽ അലിയിലേക്കോ യാത്ര ചെയ്യുമ്പോൾ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നറിയപ്പെടുന്ന E311 ആണ് അദ്നാൻ എടുക്കുന്നത്. “ഞാൻ അബുദാബിയിലേക്കോ ജബൽ അലിയിലേക്കോ പോകുകയാണെങ്കിൽ, ഞാൻ E311 എടുക്കും. ഇത് ദൈർഘ്യമേറിയ റൂട്ടാണ്, പക്ഷേ സാലിക് ചാർജുകൾ ഒഴിവാക്കാൻ ഇത് എന്നെ സഹായിക്കുന്നു. ടോളുകളിൽ ലാഭിക്കാൻ ചിലപ്പോൾ അധിക ദൂര യാത്രകൾ സഹായിക്കുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ദുബായ് മറീനയിലേക്കോ JLT യിലേക്കോ ഉള്ള യാത്രകൾക്കായി, അദ്നാൻ ജുമൈറ റോഡ് വഴിയാണ് പോകുന്നത്. “സാലിക്ക് ചാർജുകൾ ഒഴിവാക്കാൻ ഇത് എന്നെ സഹായിക്കുന്നു, കൂടാതെ എനിക്ക് നഗരത്തിൻ്റെ മനോഹരമായ കാഴ്ച ലഭിക്കും.”അദ്ദേഹം വിശദീകരിച്ചു: യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
എന്നിരുന്നാലും, സമയം ലാഭിക്കാൻ ചിലപ്പോൾ ടോൾ അടയ്ക്കുന്നതാണ് നല്ലതെന്ന് അദ്നാൻ പറഞ്ഞു. “നിങ്ങൾ തിരക്കിലാണെങ്കിൽ കൃത്യസമയത്ത് ജോലിക്ക് പോകേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ സമയം ലാഭിക്കാനും ഷെഡ്യൂളിൽ എത്താൻ നിങ്ങളെ സഹായിക്കാനും സാലിക്ക് പണം നൽകുന്നത് മൂല്യവത്താണ്,” അത്തരം സന്ദർഭങ്ങളിൽ ടോൾ അടക്കാൻ താൻ തയ്യാറാകാറുണ്ടെന്നും ഇയാൾ പറഞ്ഞു.