യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യങ്ങൾക്ക് കൂടുതൽ വിപുലപ്പെടുന്നു. യുഎഇയിലെ കൂടുതൽ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.നിലവിൽ വീസ, മാസ്റ്റർ കാർഡുകൾ ഉള്ളവർക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചു രാജ്യാന്തര പേയ്മെന്റ് നടത്തുന്നതിനു സൗകര്യം ഉണ്ട്. ഇനി മുതൽ റുപേ കാർഡ് ഉള്ളവർക്കും അതു സാധ്യമാകും. അതതു ദിവസത്തെ എക്സ്ചേഞ്ച് നിരക്ക് അനുസരിച്ചായിരിക്കും നാട്ടിലെ അക്കൗണ്ടിൽ നിന്നു പണം ഈടാക്കുക. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളാണ് ഈ നിരക്ക് തീരുമാനിക്കുന്നത്.
രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനമായ ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലും ഇനി മുതൽ ഗുഗിൾ പേ, പേയ്ടിഎം, ഫോൺ പേ ഉൾപ്പെടെ ഇവ ഉപയോഗിച്ചു പണം നൽകാം. ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകളും ഇവിടെ ഉപയോഗിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF