യുഎഇയിൽ മഴയും മൂടൽ മഞ്ഞും ഉണ്ടായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്ത് 17, ശനിയാഴ്ച, പൊടിപടലങ്ങളോട് കൂടി വീശുന്ന കാറ്റിന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഈ കാറ്റുമൂലം രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചിലപ്പോൾ ഭാഗികമായി മേഘാവൃതമായേക്കാം.യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ മഴയും കനത്ത ചാറ്റൽമഴയും ഉണ്ടായി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ഇന്ന് രാത്രി 8.00 വരെ വാഹനങ്ങൾ ഓടിക്കുന്നവരും റോഡിലിറങ്ങുന്നവരും ജാഗ്രത വേണം.മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ അബുദാബി പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്.