യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളുടെ കാലാവധി കൂട്ടുന്നതെങ്ങനെ എന്നറിയാമോ?ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും നീട്ടാം. എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫീസിലും മറ്റു കാര്യങ്ങളിലും വ്യത്യാസമുണ്ടാകാറുണ്ട്. അതനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ എന്‍ട്രി പെര്‍മിറ്റ് നീട്ടുന്നതിന് ഒരു ലളിതമായ ഓണ്‍ലൈന്‍ സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലത് ഒന്നിലധിം തവണ നീട്ടാനും അവസരമുണ്ട്.
മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകളാണ് 30 ദിവസത്തേക്ക് നീട്ടാന്‍ കഴിയുക. വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് അഥവാ ടൂറിസ്റ്റ് വിസ, സന്ദര്‍ശന വിസയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണ് അവ.ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള പ്രവേശന പെര്‍മിറ്റ് 30 ദിവസത്തേക്ക് ഒരു തവണ മാത്രമേ നീട്ടാന്‍ കഴിയൂ. ഈ മൂന്ന് തരം എന്‍ട്രി പെര്‍മിറ്റുകളും നീട്ടുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം പാസ്പോര്‍ട്ട് കോപ്പി മാത്രമാണ് ആവശ്യമായി വരുന്ന രേഖകള്‍. അതേസമയം, മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകള്‍ 30 ദിവസത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയും. ചികിത്സാര്‍ഥമുള്ള എന്‍ട്രി പെര്‍മിറ്റ്, ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, പഠന ആവശ്യങ്ങള്ക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണവ. ചികിത്സയ്ക്കും പഠനത്തിനുമുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ 90 ദിവസത്തേക്കും ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് 60 ദിവസത്തേക്കുമാണ് നീട്ടാന്‍ കഴിയുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ചികിത്സയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 510 ദിര്‍ഹം, ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 260 ദിര്‍ഹം, പഠിക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 610 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ്. എന്നാല്‍ എന്‍ട്രി പെര്‍മിറ്റ് പുതുക്കാന്‍ കഴിയണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷകന്റെ പാസ്പോര്‍ട്ട് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ളതായിരിക്കണം എന്നതാണ് അവയില്‍ പ്രധാനം.