ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്‍റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്.ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഈ സാധനങ്ങള്‍ ലഗേജിലോ ഹാന്‍ഡ് ബാഗിലോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം അത് നിങ്ങൾക്ക് പണി ആയേക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
അവ ഏതെല്ലാമാണെന്ന് അറിയാൻ –
- ദുബായിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള സാധനങ്ങളില്‍ തന്നെ ചിലതിന് പൂര്‍ണ നിരോധനവും ചിലതിന് ഭാഗിക നിയന്ത്രണവുമാണ് ഉള്ളത്. സാധാരണ കസ്റ്റംസ് നിയമപ്രകാരം പരിമിതപ്പെടുത്തിയിട്ടുള്ളതും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമുള്ളതുമായ സാധനങ്ങളാണ് നിയന്ത്രിത സാധനങ്ങള്‍. എന്നാൽ, ജിസിസി സംസ്ഥാനങ്ങളുടെ പൊതു കസ്റ്റംസ് നിയമമോ യുഎഇയില്‍ ബാധകമായ മറ്റേതെങ്കിലും നിയമമോ നിയന്ത്രണമോ പ്രകാരം ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചിരിക്കുന്നവയാണ് നിരോധിത വസ്തുക്കള്‍.
- അബുദാബിനിരോധിച്ച വസ്തുക്കള്‍ –
- മയക്കുമരുന്ന് വസ്തുക്കള്‍എല്ലാത്തരം മയക്കുമരുന്ന് മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു നിശ്ചിത അളവില്‍ കൂടുതലാണെങ്കില്‍ നിയന്ത്രിത മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇയില്‍ ഏതൊക്കെ നിയന്ത്രിത പദാർഥങ്ങളാണ് നിരോധിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍, ഈ ലിങ്ക് സന്ദര്‍ശിക്കുക -u.ae/en/information-and-services/health-and-fitness/drugs-and-controlled-medicines/ഈ പട്ടികയില്‍ ‘നിയന്ത്രിത മരുന്നുകളുടെ പട്ടിക’ പരിശോധിച്ചാല്‍ നിങ്ങളുടെ കൈവശമുള്ള മരുന്നുകള്‍ നിരോധിച്ചതാണോ എന്നും അല്ലെങ്കില്‍ അനുവദനീയമായ അളവ്, കുറിപ്പടി, മെഡിക്കല്‍ റിപ്പോര്‍ട്ട്, ഇറക്കുമതി പെര്‍മിറ്റ് എന്നിവ കൊണ്ടുപോകേണ്ടതുണ്ടോ തുടങ്ങിയ വിവരങ്ങളും ഇവിടെ ലഭിക്കും.
- ക്രൂഡ് ഐവറി, കാണ്ടാമൃഗത്തിന്‍റെ കൊമ്പ് ചൂതാട്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും ബ്ലാക്ക് മാജിക്, മന്ത്രവാദം എന്നിവയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും വ്യാജ കറന്‍സി നൈലോണ്‍ മത്സ്യബന്ധന വലകള്‍ മൂന്ന് പാളികളുള്ള മത്സ്യബന്ധന വലകള്‍ ഉപയോഗിച്ചതും റീകണ്ടീഷന്‍ ചെയ്തതും ഇന്‍ലേഡ് ചെയ്തതുമായ ടയറുകള്‍ എന്നിവയും ഒഴിവാക്കേണ്ടതുണ്ട്
- യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് കഞ്ചാവ്, മെഥൈല്‍ഫെന്റനൈല്‍, ഓപ്പിയം എന്നിവ നിരോധിച്ചിരിക്കുന്നു.