യുഎഇയിലെ ​ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃതദേ​ഹം കണ്ടെത്തി

യുഎഇയിലെ ​ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി. ഷാർജ എ​മി​റേ​റ്റി​ലെ ക​ട​ൽ​തീ​ര​ത്താണ്​ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ആ​ഗ​സ്റ്റ്​ 15നാണ് ഖോ​ർ​ഫു​ക്കാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ അ​ജ്ഞാ​ത​ പു​രു​ഷ​ൻറെ മൃ​ത​ദേ​ഹം കടൽത്തീരത്ത് ക​ണ്ടത്. ശേഷം മത്സ്യത്തൊ​ഴി​ലാ​ളി ത​ന്നെ​ വി​വ​രം ഷാ​ർ​ജ തീ​ര​സം​ര​ക്ഷ​ണ സേ​ന​യെ അ​റി​യി​ച്ചു. സംഭവ സ്ഥലത്ത് എത്തിയ സേ​നാം​ഗ​ങ്ങ​ൾ ക​ട​ലി​ൽ​ നി​ന്ന്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി ഫോ​റ​ൻ​സി​ക്​ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക്​ മാ​റ്റി​. ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി ​മ​രി​ച്ച​താ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന്​ ക​ണ്ടെ​ത്താ​ൻ ഷാ​ർ​ജ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy