വാട്സാപ് ലോട്ടറി മാഫിയ: നിയമങ്ങളെ വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്നു

സംസ്ഥാനത്ത് സർക്കാർ നിയമങ്ങളെ വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്ന അനധികൃത വാട്സാപ് ലോട്ടറി മാഫിയ സജീവം. ഓൺലൈൻ വഴി ടോക്കൺ ഒന്നിന് നൂറ് മുതൽ ആയിരം രൂപ വരെ പിരിച്ചെടുത്താണ് ലോട്ടറി നടത്തിപ്പ്. നറുക്കെടുപ്പിൽ അട്ടിമറി നടത്തിയും ഓരോ നറുക്കെടുപ്പിൻറെയും പേരിൽ മാഫിയ ദിവസേന തട്ടുന്നത് പതിനായിരങ്ങളാണ്. ഒരു ലോട്ടറിയെങ്കിലും അടിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടില്ലേ. ആ ആഗ്രഹത്തെ ഊറ്റി ജീവിക്കുന്നവരാണ് വാട്സാപ് ലോട്ടറി ലോബിയുടെയും അമരക്കാർ. കേവലം നിയമലംഘനം മാത്രമല്ല ലോട്ടറികച്ചവടം ഉപജീവനമാക്കിയ ആയിരക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ് ഈ മാഫിയ സംഘം. ലക്കിഡ്രോ ഗ്രൂപ്പുകളുടെ ലിങ്കുകൾ ഭാഗ്യാന്വേഷികളെ തേടിയെത്തും. പേരുകൾ പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്. കയറി പറ്റിയാൽ കീശയ്ക്ക് ഓട്ടവീണതുപോലെ പണം ചോർത്താൻ മിടുക്കർ. കൊല്ലം പൂയപ്പള്ളി സ്വദേശിയുടെ വാട്സാപ് ലക്കി ഡ്രോ ഗ്രൂപ്പിൽ ഇത് 90ാം നറുക്കെടുപ്പാണ് നടക്കുന്നത്. ടിക്കറ്റ് വില 130 രൂപ. ഒന്നാം സമ്മാനം പതിനായിരം രൂപ. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനകാർക്ക് 500രൂപ വീതം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

അച്ചടിച്ച ലോട്ടറി ടിക്കറ്റുകളില്ല പകരം ടോക്കണാണ് ലഭിക്കുക. ഒന്ന് മുതൽ നൂറുവരെയുള്ള ഏത് നമ്പറും തിരഞ്ഞെടുക്കാം. ടോക്കൺ നമ്പർ ഗ്രൂപ്പിൽ മെസേജായി അറിയിക്കണം പിന്നാലെ പണം അടച്ചതിൻറെ തെളിവും നൽകണം. പണം അയക്കേണ്ട നമ്പർ നിയമവാലിയോ‌ടൊപ്പം നൽകിയിട്ടുണ്ട്. അക്കൗണ്ടിലേക്ക് എല്ലാവരുടെയും പണമെത്തിയാൽ മാത്രമാണ് നറുക്കെടുപ്പ്. പിന്നാലെ ടോക്കണുകളുടെ ഫോട്ടോ ഗ്രൂപ്പിലെത്തും. നറുക്കെടുപ്പ് വീഡിയോ കോൾ വഴി ലൈവ്. കാണാൻ കഴിയാത്തവർക്ക് നറുക്കെടുപ്പ് ചിത്രീകരിച്ചും പങ്കുവെയ്ക്കും. ഒരു വാട്സാപ് ഗ്രൂപ്പ് തുറന്നുവെച്ച് ഒരു രൂപ ചിലവില്ലാതെ 13000 പിരിച്ചെടുത്ത വിരുതൻ സമ്മാനമായി നൽകിയത് 11000 രൂപ. രണ്ടായിരം രൂപ ഒന്നുമറിയാതെ ഈ വിരുതന്മാരുടെ പോക്കറ്റിലേക്ക് എത്തും. ഒന്നാം സമ്മാനം കൂട്ടാളിക്കും കൂടി ഉറപ്പാക്കിയാൽ ലാഭം പതിനായിരം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy