പ്രവാസികളെ… അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളിലൂടെ നാശനഷ്ടം സംഭവിക്കാം; വീടിന് ഇൻഷൂറൻസ് എടുക്കാൻ ഇനിയും വൈകരുത്!

വീട് എന്നത് പലരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ഇഷ്ടികയും സിമന്റും കൊണ്ടു നിർമ്മിച്ച കെട്ടിടം മാത്രമല്ല പലർക്കും. അതു നഷ്ടമാകുമ്പോഴുള്ള പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും കഴിയില്ല. പക്ഷേ, പ്രളയമോ ഉരുൾപൊട്ടലോ പോലുള്ള ദുരന്തങ്ങൾ വഴി വീടിനു നാശനഷ്ടമുണ്ടാകുമ്പോഴുള്ള സാമ്പത്തിക പ്രശ്‌നങ്ങളെങ്കിലും നമ്മുക്കു പ്രതിരോധിക്കാൻ സാധിക്കണം. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെയുള്ള ഭവന ഇൻഷൂറൻസ് പരിരക്ഷ ഓരോ വീടിനും അനിവാര്യമാണ്. പ്രകൃതി ദുരന്തങ്ങൾ എത്രത്തോളം വലുതാണ് എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്ടിലുണ്ടായ ദുരന്തം. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നിരവദി കുടുംബങ്ങളെയാണ് ബാ​ധിച്ചത്. കൃത്യമായ പ്രളയ, ഉരുൾപൊട്ടൽ പരിരക്ഷകൾ ഉൾപ്പെടുത്തിയ ഭവന ഇൻഷൂറൻസുകൾ ഉണ്ടെങ്കിൽ ഇത്തരം അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ അതിൽ നിന്നു കരകയറി മുന്നോട്ടു പോകാൻ സഹായകരമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

സ്വന്തമായി ഒരു വീട് എന്നത് ഭൂരിഭാ​ഗം പേരുടെയും സ്വപ്‌നമാണ്. അതിനായി നടത്തിയ സാമ്പത്തിക നിക്ഷേപങ്ങളും അത്ര തന്നെ വലുതുമായിരിക്കും. സ്വാഭാവികമായും ഇത്രയേറെ പ്രധാനപ്പെട്ട ആസ്തിക്ക് അപ്രതീക്ഷിത സംഭവങ്ങളിൽ നിന്നു പരിരക്ഷ നൽകേണ്ടതും അനിവാര്യമാണ്. പ്രകൃതി ദുരന്തങ്ങൾ, അപകടം, മോഷണം, അപ്രതീക്ഷിതമായ മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം നിങ്ങളുടെ വീടിനു പരിരക്ഷ നൽകണം. ഇവിടെയാണ് ഭവന ഇൻഷൂറൻസ് സ്മാർട്ട് ആയ ഒരു തിരഞ്ഞെടുപ്പാകുന്നത്. മനസമാധാനവും സാമ്പത്തിക സുരക്ഷിതത്വവും അതിലൂടെ നേടാം.

സമഗ്ര ഇൻഷൂറൻസിലൂടെ സമഗ്ര പരിരക്ഷ

കൊടുങ്കാറ്റ്, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും തീപിടുത്തം പോലുള്ള മനുഷ്യരാലുണ്ടാകുന്ന ദുരന്തങ്ങൾക്കും ഭവന ഇൻഷൂറൻസിലൂടെ പരിരരക്ഷ നേടാം. സമഗ്രമായ ഭവന ഇൻഷൂറൻസാണ് ഇതിനുള്ള പോംവഴി. ഇതിലൂടെ മോഷണവും കവർച്ചയും മാത്രമല്ല, ഇത്തരം സംഭവങ്ങൾ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.

ഭവന ഇൻഷൂറൻസ് എടുക്കുമ്പോൾ എന്തെല്ലാം കണക്കിലെടുക്കണം?

വീടു നിർമ്മിക്കാനുള്ള നിലവിലെ ചെലവ്, നാശനഷ്ടം ഉണ്ടായാൽ അവ പുനർനിർമ്മിക്കാനുള്ള ചെലവ് തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി വിലയിരുത്തേണ്ടത്. വിവിധ ഇൻഷൂറൻസ് കമ്പനികൾ നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലെ ഭവന ഇൻഷൂറൻസ് പോളിസികൾ തയ്യാറാക്കി നൽകാറുമുണ്ട്. വിവിധ ഇൻഷൂറൻസ് പോളിസികൾ താരതമ്യം ചെയ്ത് നിങ്ങൾക്ക് ആവശ്യമായവ മാത്രം തിരഞ്ഞെടുക്കണം. പ്രളയമോ ഭൂമി കുലുക്കമോ മറ്റോ മൂലം വീടിനു നാശമുണ്ടായാൽ അത് പുനർ നിർമ്മിക്കാനുള്ള ചെലവ് ഒറ്റയ്ക്ക് വഹിക്കേണ്ട. നിർമ്മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ നിന്നു കരകയറാനും ഇതു സഹായകമാകും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

ഭവന ഇൻഷൂറൻസിലൂടെ കെട്ടിടത്തിനു മാത്രമല്ല വീടിനകത്തെ ഫർണീച്ചർ, ഉപകരണങ്ങൾ, ആഭരണങ്ങൾ, വ്യക്തിപരമായ വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയ്‌ക്കെല്ലാം സമഗ്ര ഇൻഷൂറൻസ് വഴി പരിരക്ഷ നേടാം. ഇവ മാറ്റിയെടുക്കാനോ അറ്റകുറ്റപ്പണി ചെയ്യാനോ എല്ലാം ഇൻഷൂറൻസ് സഹായകമാകും. നിങ്ങളുടെ വസ്തുവിൽ വെച്ച് മറ്റൊരാൾക്ക് പരിക്കേറ്റാൽ അതിന്റെ നിയമപരവും ആരോഗ്യപരവുമായ ചെലവുകൾക്കും ഭവന ഇൻഷൂറൻസ് പരിരക്ഷ നൽകും. അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇതും ഏറെ ഗുണകരമായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy