
യുഎഇയിലെ പാർക്കിൽ കുഞ്ഞിന് മർദ്ദനമേറ്റു; നടപടി…
യുഎഇയിലെ പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, അപരിചിതയായ സ്ത്രീ കുട്ടിയെ ഉപദ്രവിച്ചു. സംഭവത്തിൽ അതിവേഗം നടപടി സ്വീകരിച്ച് അജ്മാൻ പൊലീസ്. പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, യുവതിയുമായി വാക്കുതർക്കമുണ്ടാവുകയും ഇവർ കുഞ്ഞിനെ മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് ഉടൻ തന്നെ കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിച്ചു. ഒന്നര മിനിറ്റിനുള്ളിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്ന് മാതാവ് പറയുന്നു. പൊലീസിന്റെ ധ്രുതഗതിയിലുള്ള നടപടിയിൽ നന്ദി അറിയിച്ച് മാതാവ് സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അറബ് വംശജയായ യുവതിയാണ് ഉപദ്രവിച്ചതെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഉപദേശങ്ങളും നിർദേശങ്ങളും നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ താത്പര്യമില്ലെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)