Posted By ashwathi Posted On

​ഗൾഫിലെ മഴ; മലവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു

റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിലാണ് ദാരുണ സംഭവം നടന്നത്. ഈ ഗവർണറേറ്റ് പരിധിയിലെ അംക്, അൽ ഖൗസ്, അൽ ബിർക് എന്നീ ഡിസ്ട്രിക്റ്റുകളിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾക്കൊപ്പം ഈ കുടുംബം സഞ്ചരിച്ച വാഹനവും ഒലിച്ചുപോകുകയായിരുന്നു. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറ്കടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കിൽ പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യു ടീം രക്ഷാപ്രവർത്തനത്തിനെത്തി. പരിക്കുകൾ ഒന്നുമില്ലാതെ 11 വയസുള്ള മകനെ രക്ഷിക്കാനായി. ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *