Posted By rosemary Posted On

‘കാർ ഉരുളുന്നത് കണ്ട് ഭയന്നുപോയി ‘; കണ്മുന്നിലെ ഭീകരത പങ്കുവച്ച് യുഎഇയിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ..

‘യുഎഇയിലെ അപകടത്തിൽ കാർ ഉരുളുന്നത് കണ്ട് ഭയന്നുപ്പെട്ടു എന്നും, കണ്മുന്നിലെ ഭീകരത മറക്കാനാകുന്നില്ലെന്നും തന്റെ അനുഭവം തുറന്നു പറയുകയാണ് ബംഗ്ലാദേശി വിദ്യാർത്ഥി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ഈ വിദ്യാർത്ഥി. അപകടത്തിൽപ്പെട്ട കാര് മറിഞ്ഞതിനു ശേഷം ഉരുണ്ടുപോയി. അത് ഉരുളുന്നത് നിൽക്കാൻ ഞാൻ പ്രാർത്ഥിച്ചു. ചൊവ്വാഴ്ച ഹത്ത-ലഹ്ബാബ് റോഡിൽ അപകടത്തിൽപ്പെട്ട കാറും സംഭവവും ആളുകളെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ, ദുബായ് സ്കൂൾ വിദ്യാർഥി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഒരു 7 വയസ്സുകാരനാണ് മരിച്ചത്. ഷാർജക്കു സമീപമുള്ള ലൊക്കേഷനിൽ നിന്ന് ഗർഹൗഡിലെ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ രക്ഷിതാക്കൾ വാടകയ്‌ക്കെടുത്ത 7 സീറ്റുള്ള എസ്‌യുവിയിൽ മരണപ്പെട്ട വിദ്യാത്ഥിയും മറ്റ് 11 പേരും തിങ്ങിനിറഞ്ഞിരുന്നു. വളരെ പെട്ടെന്നാണ് അപകടം സംഭവിച്ചത്. കാർ ഇരുമ്പ് ബാരിയറിൽ തട്ടി രണ്ടോ മൂന്നോ തവണ മറിഞ്ഞു.വാഹനത്തിന്റെ ഗ്ലാസ് പൊട്ടി മണൽ അകത്തേക്ക് കയറി. തുടർന്ന് ഞാൻ കണ്ണുകളടച്ച് കാർ ഉരുളുന്നത് നിർത്താൻ പ്രാർത്ഥിച്ചു. കാർ ഉരുളുന്നത് നിർത്തിയതോടെ താൻ വേഗം പുറത്തിറങ്ങി. അപകടത്തിൽ തനിക്ക് കാര്യമായ പരിക്കില്ല, അതിനാൽ തനിക്ക് പെട്ടെന്ന് പുറത്തേക്ക് ചാടാൻ പറ്റി എന്നും അവൾ പറഞ്ഞു.“ഒരു പെൺകുട്ടി മണലിൽ മുഖം താഴ്ത്തി കിടക്കുകയായിരുന്നു. ഞാൻ പോയി അവളെ മറിച്ചിട്ടു. അവൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവളുടെ കൈ ശരീരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ആ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ഗ്ലാസ് പൊട്ടിയതിനാൽ പെൺകുട്ടികളിൽ ഒരാളുടെ കണ്ണിന് ചില പരിക്കുകൾ ഉണ്ടായിരുന്നു. ആ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്”- എന്നും അവർ കൂട്ടിച്ചേർത്തു.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *