ഈമാസം 31-ന് തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ പ്രാബല്യത്തിൽ വരും. 2024 ജനുവരി ഒന്നുമുതൽ 50,000 ദിർഹത്തിന് താഴെവരുന്ന കേസുകൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പരിഗണിക്കുന്നത്. ഇത് തീർപ്പാക്കാനുള്ള അധികാരവും മന്ത്രാലയത്തിനാണ്. തൊഴിൽ കേസുകളിൽ തീരുമാനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി നടപ്പാക്കുന്നത്. ഇതിനുമുൻപ് അപ്പീൽ കോടതികളിലായിരുന്നു കേസുകൾ എത്തിയിരുന്നത്. തൊഴിൽ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, അനധികൃത ആവശ്യങ്ങൾക്ക് വർക്ക് പെർമിറ്റുകൾ ഉപയോഗിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ നടപ്പാക്കാതെ സ്ഥാപനങ്ങൾ പൂട്ടുക, തൊഴിലിൽ കൃത്രിമംകാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 ദിർഹംമുതൽ 2,00,000 ദിർഹംവരെയായിരുന്നു ആദ്യം പിഴയീടാക്കിയിരുന്നത്. എന്നാൽ, പുതുക്കിയ തൊഴിൽനിയമപ്രകാരം ഒരുലക്ഷം ദിർഹംമുതൽ പത്തുലക്ഷം ദിർഹംവരെയാണ് പിഴ. ഓഗസ്റ്റ് 31 മുതൽ 15 ദിവസത്തിനകം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിൽ അപ്പീൽ നൽകാം. മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഇതിൽ ഹിയറിങ് നടക്കും. അടുത്ത 30 ദിവസത്തിനകം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തീർപ്പുണ്ടാക്കും. ഇത് അന്തിമമായിരിക്കും. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസംമുതലാണ് ഈദിവസം കണക്കാക്കുന്നത്. നേരത്തേ ഇത് ഒരുവർഷമായിരുന്നു.തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതിന് കനത്തപിഴയീടാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
living in uae
യു.എ.ഇ. തൊഴിൽനിയമ ഭേദഗതികൾ- ഉടൻ നിലവിൽ വരും, വിശദാംശങ്ങൾ..