കാലാവധി നീട്ടുമെന്നുകരുതി അപേക്ഷ മാറ്റിവെക്കുന്നവരുടെ ശ്രദ്ധക്ക്. കാലാവധി നീട്ടുമെന്ന് കരുതി പൊതുമാപ്പിനുള്ള അപേക്ഷ മാറ്റിവെക്കാതെ തുടക്കത്തിൽത്തന്നെ അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.കാലാവധി നീട്ടിയേക്കാമെന്ന ധാരണമൂലം പലരും അബദ്ധങ്ങളിൽ പെടാറുണ്ട്. ഇത്തരം സംഭവങ്ങൾ മുൻകാല പൊതുമാപ്പ് കാലയളവിൽ ഉണ്ടായതിനെത്തുടർന്നാണ് അധികൃതരുടെയും നിയമവിദഗ്ധരുടെയും നിർദേശം. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്. ഇക്കാലയളവിൽത്തന്നെ രേഖകളെല്ലാം നിയമാനുസൃതമാക്കണം. അല്ലെങ്കിൽ ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണം. അപേക്ഷകൾ എല്ലാദിവസവും 24 മണിക്കൂറും വെബ്‌സൈറ്റിൽ ലഭ്യമാണ്. ബയോമെട്രിക് വിരലടയാളത്തിന് ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഒഴികെ, സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ അപേക്ഷകർക്ക് ഐ.സി.പി. ഇലക്‌േട്രാണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം.സേവനകേന്ദ്രങ്ങൾ രാവിലെ ഏഴ് മണിമുതൽ രാത്രി എട്ടുവരെ തുറന്നിരിക്കും. അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
living in uae
കാലാവധി നീട്ടുമെന്നുകരുതി അപേക്ഷ മാറ്റിവെക്കുന്നവരുടെ ശ്രദ്ധക്ക്..