‌വിരലടയാളം നിർബന്ധം; പൊതുമാപ്പിന് ഓൺലൈൻ വഴിയും അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

യുഎഇയിൽ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ടു മാസമാണ് പൊതുമാപ്പിന് നൽകിയിട്ടുള്ള കാലാവധി. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, റസിഡൻസ് വിസ ഉൾപ്പെടെയുള്ള താമസ നിയമലംഘനങ്ങൾ നടത്തിയവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാം. അതുപോലെ യുഎഇ റസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞവർക്കും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും അപേക്ഷിക്കാം. ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. യാത്രാനുമതി ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ‌ മാത്രമേ പിഴ ഇളവോടെ രാജ്യം വിടാൻ സാധിക്കൂ. വിരലടയാളം നേരത്തെ രേഖപ്പെടുത്തിയവർ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചാൽ മതി. വിരലടയാളം നിർബന്ധമുള്ളത് 15 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ്. ഈ കേന്ദ്രം രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. നിയമലംഘനും പിടികിട്ടാപുള്ളിയുമായ കുടുംബനാഥന്റെ ആശ്രിത വിസയിലുള്ളവർക്കും പൊതുമാപ്പിൽ രാജ്യം വിടാനോ താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനോ അവസരമൊരുക്കും. രക്ഷിതാക്കളിൽ മറ്റൊരാൾ നിയമവിധേയ വിസയിലാണെങ്കിൽ കുട്ടികളെ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാനും അഴസരമുണ്ട്. പാർട്നർ, ഇൻവസ്റ്റർ വിസക്കാർക്ക് നടപടികൾ പൂർത്തിയാക്കി സ്ഥാപനം റദ്ദാക്കിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കാൻ സാധിക്കുള്ളൂ.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

വിവരങ്ങൾക്ക്
ഐസിപി കോൾ സെന്റർ
600 522222
icp.gov.ae
ആമർ കോൾ സെന്റർ
(ദുബായ്) 800 5111
മാനവശേഷി മന്ത്രാലയം കോൾ സെന്റർ 600 590000
ഐസിപി, ജിഡിആർഎഫ്എ സമൂഹമാധ്യമ പേജുകളിലും സംശയനിവാരണം നടത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy