ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും നഴ്സറികൾക്കും ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി ഞായറാഴ്ച അറിയിച്ചു. ജൂൺ 19 ബുധനാഴ്ചയായിരിക്കും വീണ്ടും തുറക്കുക. നേരത്തെ, ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചിരുന്നു, ജൂൺ 19 ബുധനാഴ്ച ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും. ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസ് സർക്കാരിനും ഈദ് അവധി പ്രഖ്യാപിച്ചു. അറഫാ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ യുഎഇയിലെ പൊതുമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകും. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വ വരെയായിരിക്കും സ്വകാര്യ മേഖലയിലെ ഈദ് അൽ അദ്ഹ അവധിയെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ) മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq