25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം യുഎഇ പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ എന്നിവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ വിലവർധന പ്രവാസികളെ കാര്യമായി ബാധിക്കും . 35 കിലോയുടെ ഒരു ചാക്ക് ബസ്മതി അരിക്ക് 200-220 ദിർഹമാണ് വില. മുൻപ് 70 ദിർഹത്തിന് ലഭിച്ചിരുന്ന ജീരകശാല അരിക്ക് ഇപ്പോൾ 120 ദിർഹമായതായി വ്യാപാരികൾ അറിയിച്ചു. നാട്ടിൽ നിന്ന് വരുന്ന 18 കിലോയുടെ പാലക്കാടൻ മട്ടയ്ക്ക് 10 ദിർഹം വീതം കൂടി. ജിഎസ്ടി ഇനിയും കൂട്ടരുതെന്നാണ് പ്രവാസികളുടെ ആവശ്യം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF