കടം നൽകിയ 600 ദിർഹം (13,690 രൂപ) തിരിച്ചുനൽകാത്തതിനെ തുടർന്ന് പ്രവാസിയെ ഏഴ് പേർ സംഘം ചേർന്ന് തല്ലിക്കൊന്നു. തടയാനെത്തിയ 2 സഹോദരങ്ങൾക്കു പരുക്കേറ്റു. വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വടിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. കടം വാങ്ങിയ ആളുടെ പക്കൽ പണമില്ലെങ്കിൽ സഹോദരങ്ങൾ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തി മരണത്തിൽ കലാശിച്ചതോടെ പ്രതികൾ കടന്നുകളഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF