
യുഎഇയിൽ നടി ശ്രീദേവികയുടെ മൊഴി രേഖപ്പെടുത്തി.
സംവിധായകനെതിരെ പരാതി നൽകിയ നടി ശ്രീദേവികയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിൽ താമസിക്കുന്ന നടി ശ്രീദേവികയുടെ മൊഴി വിഡിയോ കാൾ വഴി ഓൺലൈനായാണ് പൊലീസ് എടുത്തത്. ‘അവൻ ചാണ്ടിയുടെ മകൻ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് സംവിധായകനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തി. 2018 ഒക്ടോബറിൽ താരസംഘടനയായ അമ്മയിൽ നടി പരാതി കൊടുത്തിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. പുതിയ അന്വേഷണസംഘത്തിൽ
വിശ്വാസം ഉള്ളതായി നടി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)