മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവർന്ന കേസിൽ യുവതി പിടിയിലായി. മരണവീടുകളിൽ കവർച്ച നടത്തിയ കൊല്ലം സ്വദേശിനി റിൻസിയാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായത്. എളമക്കരയിലെ വീട്ടിൽ നിന്നും 14 പവൻ കവർന്ന കേസിലാണ് റിൻസിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പെരുമ്പാവൂരിൽ മറ്റൊരു മരണ വീട്ടിൽ മോഷണം നടത്തിയതിന് കഴിഞ്ഞ ആഴ്ച പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്രവാർത്തകളിലൂടെയാണ് പ്രതി മരണവീടുകൾ മനസ്സിലാക്കുന്നത്.പോലീസ് അന്വേഷണത്തിൽ റിൻസി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF