യുഎഇയിലെ പൊതുമാപ്പ്; നാടണയാൻ കൂട്ടത്തോടെ അപേക്ഷകർ

രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ പുത്തൻ പ്രതീക്ഷകളോടെയാണ് പൊതുമാപ്പ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ മുതൽ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തിയത്. ഐസിപി, ജിഡിആർഎഫ്എ സഹായ കേന്ദ്രങ്ങളിലെത്തി നാടണയാനുള്ള നടപടികൾ പൂർത്തിയാക്കി. പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് അനധികൃതമായി തങ്ങിയവർക്ക്, താത്കാലിക പാസ്പോർട്ടിനുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഒരുക്കി. അപേക്ഷ നൽകുന്നവർക്ക് 24 മണിക്കൂറിനകം എമർജൻസി സർട്ടിഫിക്കറ്റ് നൽകി പൊതുമാപ്പിനുള്ള അവസരം നൽകുകയാണ്.
സന്ദർശക വിസയിൽ എത്തിയവരിൽ ഔട്പാസ് ആവശ്യമുള്ളവർക്ക് 48 മണിക്കൂറിനകം വിതരണം ചെയ്യും. പ്രതിദിനം 2000 അനധികൃത താമസക്കാരെ സ്വീകരിക്കാൻ ദുബായ് അവീറിലെ കേന്ദ്രത്തിന് ശേഷിയുണ്ട്. അപേക്ഷകർക്ക് ഊഷ്മള സ്വീകരണമാണ് പൊതുമാപ്പ് കേന്ദ്രങ്ങളിൽ നൽകുന്നത്. കുടിവള്ളവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സംശയ നിവാരണത്തിനും ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനു മുൻപ് നിയമലംഘകർ പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ആമർ, ടൈപ്പിങ് സെന്ററുകളിൽ ചെയ്യാം. ഒക്ടോബർ 31വരെയാണ് പൊതുമാപ്പ്. ഇതിനകം നിയമ ലംഘകർക്ക് സ്വദേശിത്തേക്ക് മടങ്ങുകയോ നിയമപരമായ വീസ നേടി രാജ്യത്തു തുടരുകയോ ചെയ്യാം. സന്ദർശക വീസയിൽ എത്തി കാലാവധി കഴിഞ്ഞവർക്ക് നേരിട്ട് അൽ അവീറിലെ സേവന കേന്ദ്രത്തിലെത്താം. താമസ വിസ കാലാവധി കഴിഞ്ഞവർക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവർക്ക്) ആമർ സെന്ററുകളിൽ തന്നെ പൊതുമാപ്പ് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. 8005111 നമ്പറിൽ വിളിച്ച് സംശയനിവാരണം നടത്താം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy