യുഎഇയിലെ പൊതു മാപ്പ്; ചെറിയ കുട്ടികൾ മുതൽ നാടണയാൻ കൊതിച്ച് അനവധി പേർ

യുഎഇയിൽ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ അപേക്ഷാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാനും നാട്ടിലേക്ക് കൂടണയാനും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ജീവിതം ഭദ്രമാക്കാൻ വിമാനം കയറുമ്പോൽ ഇങ്ങനെ ഒരു ജീവിതം നയിക്കേണ്ടി വരുമെന്ന് ആരും കരുതിയിട്ട് ഉണ്ടാവില്ല. പൊതുമാപ്പ് പദ്ധതി കേന്ദ്രങ്ങലിലെ ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ളിലേക്ക് എത്തുന്നത് ദുരിതം പേറി ജീവിച്ച നിരവധി പ്രവാസികളും കുടുംബങ്ങളും ഉണ്ട്. പൊ​തു​മാ​പ്പിലൂടെ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാമി​ക്​ സെ​ൻറ​ർ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ഹോ​ദ​ര​നു​മായി ചേർന്ന് തുടങ്ങിയ ക​ഫ്റ്റീ​രി​യ ക​ച്ച​വ​ടം വ​ൻ ന​ഷ്ട​ത്തി​ലാ​യി. പണിക്കാർ​ക്ക് താ​മ​സി​ക്കാ​ൻ എ​ടു​ത്ത റൂമിൻറെ വാ​ട​ക​ക്ക് ത​ൻറെ പേ​ഴ്സ​ണ​ൽ ചെ​ക്ക് കൊ​ടു​ത്ത​ത് പണി കിട്ടാൻ കാരണമായി. 15000 ത്തോലം ദി​ർ​ഹം അ​ട​ച്ച് ചെ​ക്ക് ക്ലി​യ​ർ ചെ​യ്താ​ലേ യാ​ത്രാ വി​ല​ക്ക് മാ​റൂ. വേറെ ജോ​ലി നോ​ക്കാ​നും സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ഉണ്ട്. കു​ടും​ബം പ​ട്ടി​ണി​യു​ടെ വക്കിലാണ്. കി​ട​ക്കാ​നും ക​ഴി​ക്കാ​നും മാ​ത്രം ആ​യാ​ലും പോ​രാ, ചെ​ക്കി​ൻറെ തു​ക കൊ​ടു​ത്ത് സ​ഹാ​യി​ക്കാ​നും ആ​രേ​ലും വേ​ണം. നാ​ട്ടി​ലൊ​ന്ന് എ​ത്തി​ക്കി​ട്ടി​യാ​ൽ മ​തി അ​ദ്ദേ​ഹ​ത്തി​ന്. ജനിച്ച് വീണത് മു​ത​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത ആ ​ര​ണ്ടു മ​ക്ക​ൾ​ക്കും പി​താ​വി​നും നാ​ടൊ​ന്ന​ണ​യ​ണം. കാ​ര്യ​മാ​യ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ല്ല എ​ങ്കി​ൽ പൊതു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ പിതാവും മക്കളും​. പൊതുമാപ്പിൽ നാന്നിധ്യം നൽകുന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് പ​രി​മി​തി​ക​ൾ ഏ​റെ​യാ​ണ്. രേ​ഖ​ക​ൾ മാ​ത്രം പോ​രാ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ണെ​ങ്കി​ലും സെ​റ്റി​ൽ​മെ​ൻറു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​ട്ട് ആ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഏ​റെ ഇ​ട​പെ​ടാ​നു​ണ്ട്. അ​ങ്ങ​നെ എ​ങ്കി​ൽ കൂ​ടു​ത​ൽ പേ​ർ വ​ലി​യ ക്ലേശങ്ങ​ൾ കൂ​ടാ​തെ ഉ​റ്റ​വ​രി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ഇ​ന്ത്യ​ൻ ഇസ്ലാ​മി​ക് സെ​ന്റ​ർ ടൈ​പ്പി​ങ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ഹെ​ൽ​പ് ഡെ​സ്കാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ൽ​പ് ഡെ​സ്കി​ൻറെ സേ​വ​നം പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ഉ​ട​നീ​ളം ല​ഭ്യ​മാ​വും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy