പ്രവാസികൾ ശീലമാക്കേണ്ട ചില നിക്ഷേപ മാർഗങ്ങൾ എന്തൊക്കെയാണ്?

സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. പലരും തങ്ങളുടെ സ്വപ്നങ്ങൾ മാറ്റി വെച്ച് കുടുംബത്തിൻ്റെ സുരക്ഷക്ക് വേണ്ടി കടൽ കടന്ന് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. എന്നാൽ ഇതിൽ എത്ര പേർ ശരിയായ രീതിയിൽ സമ്പാദ്യം മാറ്റി വെക്കുന്നുണ്ട്. ലഭിക്കുന്ന വരുമാനത്തിൽ നിന്നും ‌‌ തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കു‌ണം. പ്രവാസത്തിന്റെ തുടക്കം മുതൽ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയാൽ പ്രായം ചെല്ലുമ്പോൾ സമാധാനമായി ശിഷ്ട ജീവിതം നയിക്കാം. ഇതിനായി മികച്ച നിക്ഷേപ സാധ്യതകളും നികുതി ലാഭിക്കാവുന്ന മാർഗങ്ങളും മനസിലാക്കണം. ചില നിക്ഷേപ സാധ്യതകളെ പരിചയപ്പെടാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF സ്റ്റോക്കുകളും മ്യൂച്വൽ ഫണ്ടുകളും :മ്യൂച്വൽ ഫണ്ടുകൾ:ഏറ്റവും ജനപ്രിയമായ നിക്ഷേപസാധ്യതയാണ് മ്യൂച്വൽ ഫണ്ടുകൾ. മറ്റ് നിക്ഷേപ സാധ്യതകളുമായി നോക്കുമ്പോൾ കുറഞ്ഞ അപകടസാധ്യതയും മാന്യമായ വരുമാനവും മ്യൂച്വൽ ഫണ്ടുകളിലൂടെ നേടാൻ സാധിക്കും. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ വഴി വിദേശ ഇന്ത്യക്കാർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഫിക്‌സഡ് ഡെപ്പോസിറ്റ്:സുരക്ഷിതമായ നിക്ഷേപ സാധ്യതയാണ് നോക്കുന്നതെങ്കിൽ നോൺ റസിഡന്റ് എക്സ്റ്റേണൽ (NRE), നോൺ റസിഡന്റ് ഓർഡിനറി (NRO) എന്നിങ്ങനെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാം. എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി ഒരു വർഷമാണ്. എന്നാൽ എൻആർഒ സ്ഥിര നിക്ഷേപങ്ങൾക്കുള്ള കുറഞ്ഞ കാലാവധി വെറും ഏഴ് ദിവസം മാത്രമാണ്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് :പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം (പിഐഎസ്) അക്കൗണ്ട് വഴി ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നേരിട്ട് നിക്ഷേപം നടത്താം. ഓഹരി വിപണിയിലെ നിക്ഷേപത്തിന് പ്രവാസികൾക്ക് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾ ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിഷ്‌കർഷിക്കുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.നികുതി ലാഭിക്കാവുന്ന മാർഗ്ഗങ്ങൾ ഇരട്ട നികുതി ഒഴിവാക്കൽ കരാർ ഇരട്ടനികുതി തടയാൻ പല രാജ്യങ്ങൾക്കും ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറുകൾ (Double taxation avoidance agreement DTAA) ഉണ്ട്. നികുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഡിടിഎഎ കരാറിലൂടെ സാധിക്കും. വിവിധ രാജ്യങ്ങളിലെ വരുമാനത്തിന് ഒരിടത്ത് മാത്രം നികുതി അടയ്ക്കാൻ കഴിയുന്ന സംവിധാനമാണിത്. നികുതി ചുമത്തലിൽ സുതാര്യതയും നീതിയും പാലിക്കാനുള്ള ഒരു അന്താരാഷ്ട്ര കരാർ കൂടിയാണിത്. നികുതി രഹിത നിക്ഷേപങ്ങൾ:എൻആർഇ, എഫ്സിഎൻആർ അക്കൗണ്ടുകൾ: എൻആർഇ, ഫോറിൻ കറൻസി നോൺ റസിഡന്റ് (FCNR) അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് ഇന്ത്യയിൽ നികുതി അടക്കേണ്ട. എന്നാൽ എൻആർഒ അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി നൽകണം. നികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ: ഇന്ത്യയിൽ നികുതി വിധേയമായ വരുമാനമുള്ള വിദേശ ഇന്ത്യക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. സത്യസന്ധമായും കൃത്യമായും നികുതി റിട്ടേൺ ചെയ്യുന്നതിനായി ഒരു നികുതി വിദഗ്ധന്റെ സഹായം തേടുന്നതും നല്ലതാണ്. ബോണ്ടുകൾ ആർബിഐ ബോണ്ടുകൾ:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നൽകുന്ന ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് മാന്യമായ റിട്ടേണുകളുള്ള സുരക്ഷിത നിക്ഷേപ സാധ്യതയാണ്. ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന വരുമാനം ലഭിക്കും. കോർപ്പറേറ്റ് ബോണ്ടുകൾ: ഒരു വർഷത്തിലധികം കാലാവധിയിൽ കമ്പനികൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളാണ് കോർപ്പറേറ്റ് ബോണ്ടുകൾ. കമ്പനികളുടെ മൂലധന സമാഹരണത്തിന്റെ ഭാഗമായാണ് ഇത്തരം ബോണ്ടുകൾ ഇറക്കുന്നത്. നിക്ഷേപത്തിന് കമ്പനി നൽകുന്ന പലിശയാണ് ഉപഭോക്താവിന് ലാഭമായി ലഭിക്കുന്നത്. നാഷണൽ പെൻഷൻ സിസ്റ്റം (NPS)ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം തുക ഒരു കേന്ദ്രീകൃത പെൻഷൻ സംവിധാനത്തിലേക്ക് നൽകാനും അതുവഴി പെൻഷന്റെ രൂപത്തിൽ ഭാവി സുരക്ഷിതമാക്കാനും അനുവദിക്കുന്ന ഒരു വോളണ്ടറി റിട്ടയർമെന്റ് സേവിംഗ്‌സ് സംവിധാനമാണ് നാഷണൽ പെൻഷൻ സിസ്റ്റം. എൻആർഐകൾക്ക് എൻപിഎസിൽ നിക്ഷേപം നടത്താം. നികുതി ആനുകൂല്യങ്ങളും വിപണിയുമായി ബന്ധപ്പെട്ട റിട്ടേണുകളും അടങ്ങുന്ന കൃത്യമായ റിട്ടയർമെന്റ് സേവിംഗ്‌സ് നടപ്പിലാക്കാം. അസറ്റ് ലീസിംഗ്: പ്രതിമാസം വരുമാനം സൃഷ്ടിക്കുന്ന ഒരു നിക്ഷേപരീതിയാണ് അസറ്റ് ലീസിംഗ്. ഉപകരണങ്ങൾ, ഭൂമി, കെട്ടിടങ്ങൾ പോലുള്ള ആസ്തികൾ പാട്ടത്തിന് നൽകി ഓരോ മാസവും നിക്ഷിത തുക സമ്പാദിക്കാവുന്ന നിക്ഷേപ മാർഗമാണിത്. റിയൽ എസ്റ്റേറ്റ് റെസിഡൻഷ്യൽ പ്രോപ്പർട്ടി: വളർന്നു വരുന്ന നഗരങ്ങളിൽ താമസ സൗകര്യങ്ങൾക്ക് ആവശ്യക്കാർ ഏറെ ആയിരിക്കും. ഇത്തരത്തിലുള്ള നഗരങ്ങളിൽ ഭൂമി, കെട്ടിടം എന്നിവ വാങ്ങിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നതിലൂടെ കൃത്യമായ മാസ വരുമാനം സൃഷ്ടിക്കാം. കൊമേർഷ്യൽ പ്രോപ്പർട്ടി: വാണിജ്യാവശ്യത്തിനുള്ള റിയൽ എസ്‌റ്റേറ്റ് നിക്ഷേപം റെസിഡൻഷ്യൽ പ്രോപ്പർട്ടികളെ അപേക്ഷിച്ചു ഉയർന്ന വരുമാനം നൽകുന്നുണ്ട്. എന്നാൽ പ്രാരംഭ നിക്ഷേപം കൂടുതലായിരിക്കും.
https://youtu.be/fQc1mDpE9Js?si=nped3xsuriIs2LHz

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy