സൗജന്യമായി ജർമനിയിൽ പഠിക്കാം, മൂന്നു വർഷത്തിനുള്ളിൽ പൗരത്വം നേടാം, എങ്ങനെയെന്നല്ലേ?

വിദേശത്ത് പോയി പഠിച്ച് ജോലി നേടുന്നവരാണ് ഇന്നത്തെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് പൊതുവെ എല്ലാവരും അറിയുന്നത്. എന്നാൽ ജർമനിയിലെ അവസരങ്ങളെക്കുറിച്ച് അധികം ആർക്കും അറിയില്ല. മാറുന്ന ലോക സമ്പദ് വ്യവസ്ഥയിൽ യൂറോപ്പിലെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി ജർമനി വളരുകയാണ്. 2024 ജൂലൈ 24നു നിലവിൽ വന്ന നിയമപ്രകാരം കഴിവുള്ളവർക്ക് നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 5 വർഷം നിയമപരമായി ജർമനിയിൽ കഴിയുകയും ജർമൻ ഭാഷയിൽ B1, B2 ലെവൽ നൈപുണ്യവുമുണ്ടെങ്കിൽ നേരിട്ടു ജർമൻ പൗരത്വത്തിനു അപേക്ഷിക്കാം. 3 വർഷത്തിനുള്ളിൽ ജർമൻ C1 ലെവൽ നൈപുണ്യം നേടാൻ കഴിഞ്ഞാൽ ജർമൻ പാസ്പോർട്ട് ലഭിക്കും. ജർമൻ പാസ്പോർട്ട് നേടിക്കഴിഞ്ഞാൽ പുതിയ നിയമം പ്രകാരം യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിൽ വർക്ക് വിസയില്ലാതെ യാത്ര ചെയ്യാനും ജോലി ചെയ്യാനും അവസരമൊരുങ്ങുന്നു. പുതിയ നിയമത്തോടെ എട്ടു വർഷം ദൈർഘ്യമുണ്ടായിരുന്ന പ്രക്രിയ അഞ്ചു വർഷമായി കുറഞ്ഞു. C1 ഭാഷാ പ്രാവീണ്യം മൂന്നു വർഷത്തിനുള്ളിൽ നേടാൻ കഴിഞ്ഞാൽ വേഗത്തിൽ പൗരത്വം നേടാൻ സാധിക്കുന്നതും വിദ്യാർഥികൾക്ക് അനുഗ്രഹമാണ്. വിദേശ പഠനത്തിൽ മറ്റൊരു പ്രധാന കാര്യം പഠന ചെലവാണ്. ജർമനിയിൽ പബ്ലിക് യൂണിവേഴ്സിറ്റികളെ കൂടാതെ വിദേശ യൂണിവേഴ്സിറ്റി ക്യാമ്പസുകളും സ്റ്റേറ്റ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ജർമനിയിലെ 323 പബ്ലിക് യൂണിവേഴ്സിറ്റികൾ ലോകോത്തര കോഴ്സുകൾ ഒരുക്കിയിട്ടുണ്ട്. പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നാം സ്ഥാനമുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക്ക് ഈ വർഷമാണ് ട്യൂഷൻ ഫീസ് വിദേശ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയതെന്ന് ഒഴിവാക്കിയാൽ 322 പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസില്ലാതെ സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന കേഴ്സുകൾ ഒരുക്കുന്ന പബ്ലിക് യൂണിവേഴ്സിറ്റികൾ ശാസ്ത്ര–സാങ്കേതിക മേഖലകൾക്ക് മൂൻത്തൂക്കം നൽകുന്നുണ്ട്.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy