യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ അഡ്മിനിസ്ട്രേറ്റിവ് തലത്തിലുള്ള പിഴത്തുക ഒഴിവാക്കുന്നതിനായി ആനംസ്റ്റി സെൻററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. വിസ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കുന്നതിനും സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനപരമായ പിഴകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രായലം പ്രഖ്യാപിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്. വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ഉപേക്ഷിച്ച കേസുകളിലുള്ള പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്. കാലാവധികഴിഞ്ഞ വർക്ക് പെർമിറ്റോ റസിഡന്റ്സ് വിസയോ ഉള്ള വ്യക്തികൾ ഉൾപ്പെടെ സ്റ്റാറ്റസ് സെറ്റിൽമെൻറിന് യോഗ്യതയുള്ളവർക്കും തൊഴിൽ ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്ത ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ കമ്പനി ജീവനക്കാർക്കും ഈ സേവനങ്ങൾ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF