കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. എയർ അറേബ്യ ഇപ്പോൾ ഒരു പുതിയ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 20 വെള്ളിയാഴ്ച മുതൽ എയർലൈൻ പോളണ്ടിൻ്റെ തലസ്ഥാന നഗരമായ വാർസോയിലേക്ക് പുറപ്പെടും. ഹിസ്റ്റോറിക് സ്ട്രീറ്റ്സ്, മാർക്കറ്റ് സ്‌ക്വയറുകൾ, കൊട്ടാരങ്ങൾ, മനോഹരമായ പാർക്കുകൾ എന്നിവയാണ് പുതിയ സേവനത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഡിസംബറിൽ വാർസോയിലെ ശരാശരി താപനില 2 മുതൽ -4 ഡിഗ്രി വരെയാണ്. അതു കൊണ്ട് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ തൊപ്പിയും ഗ്ലൗവ്സും എടുക്കാൻ മറക്കരുത്. ഷാർജയെയും പോളണ്ടിനെയും ബന്ധിപ്പിക്കുന്നത് കൊണ്ട്, യാത്രക്കാർക്ക് ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് വാർസോ ചോപിൻ എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാം. ആഴ്ചയിൽ അഞ്ച് ഫ്ലൈറ്റുകളാണ് സർവ്വീസ് നടത്തുന്നത്. ഷാർജയിൽ നിന്നുള്ള വിമാനം എ321-ൽ വൈകിട്ട് 5.10ന് പുറപ്പെടും, 8.45ന് വാഴ്സോയിൽ എത്തും. തിരികെ പോകുന്ന വിമാനം രാത്രി 9.35 ന് വാഴ്‌സോ റൺവേയിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.35 ന് ഷാർജയിലേക്ക് എത്തും. പുതിയ റൂട്ടിനായുള്ള ബുക്കിംഗുകൾ ഇപ്പോൾ തുറന്നിരിക്കുന്നു, അല്ലെങ്കിൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾക്കായി എയർലൈനിൻ്റെ കോൾ സെൻ്ററിൽ വിളിക്കാം. “ഞങ്ങളുടെ നെറ്റ്‌വർക്കിലേക്ക് വാർസോ ചേർക്കുന്നതിലൂടെ യൂറോപ്യൻ വിപണിയിൽ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്“. എയർ അറേബ്യയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദെൽ അൽ അലി അഭിപ്രായപ്പെട്ടു. വാർസോയിലേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുടെ സമാരംഭം വിനോദ യാത്രക്കാർക്കും ബിസിനസ്സ് യാത്രക്കാർക്കും തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF