യുഎഇയിൽ ട്രാഫിക് സംബന്ധിച്ച പുതിയ ഫെഡറൽ നിയമത്തിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയെന്ന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ നിയമപ്രകാരം വാഹനങ്ങളുടെ തരംതിരിക്കലിലും റോഡുകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും ഭേദഗതികൾ ഉണ്ടാകും. ആഗോളതലത്തിൽ ഗതാഗത വ്യവസായം സാക്ഷ്യപ്പെടുത്തുന്ന ദ്രുതഗതിയിലുള്ള വികസനത്തിൻ്റെ വേഗത നിലനിർത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് കാറുകളുടെയും സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെയും ഉപയോഗം വർധിപ്പിക്കുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായവും പ്രയോജനപ്പെടുത്തുമെന്നും ഭരണാധികാരി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq