‘ഐഫോണ്‍ 16’ യുഎഇയിലെ വില അറിയാം; പഴയ മോഡലുകള്‍ വാങ്ങിക്കോളൂ, പ്രീ-ഓര്‍ഡര്‍ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ദുബായ്: ഐഫോൺ ആരാധകർ കാത്തിരുന്ന ഒരു മോഡൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ കുപര്‍ട്ടിനോ പാർക്കിൽ നടന്ന ആപ്പിൾ ഗ്ലോടൈം 2024 ഇവൻ്റിൽ ആണ് ഐഫോണ്‍ 16 മോഡലുകള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ മോഡലിൽ ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് തുടങ്ങിയ 4 മോഡൽ ആണ് ആപ്പിൾ ഇപ്പോൾ ഇറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയും 16 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഫോണിൽ ഉള്ളത്. ക്യാമറ മൊഡ്യൂൾ വെർട്ടിക്കൽ ആയി മാറിയതാണ് പ്രധാനപ്പെട്ട മാറ്റം. ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പ് സെറ്റാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ കൺട്രോളിനായി ഡെഡിക്കേറ്റഡ് ബട്ടണും പുതിയ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൾട്രമറൈൻ, ടീൽ, പിങ്ക്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ഇപ്പോൾ ഫോണുകൾ ലഭ്യമാകും. ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ 48 മെഗാപിക്‌സൽ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. 12 എംപിയുടെ ടെലിഫോട്ടോ ക്യാമറയും, 12 എംപി അൾട്രാ വൈഡ് ക്യാമറയും പുതിയ ഫോണുകളിൽ വരുന്നു. ദുബായിൽ ആപ്പിൾ സ്റ്റേറുകളിൽ വലിയ തിരക്കാണ് ഓരോ മോഡൽ പുറത്തിറങ്ങുമ്പോഴും ഉണ്ടാകാറുള്ളത്. നീണ്ട ക്യൂ നിന്ന് പലരും ഫോണുകൽ സ്വന്തമാക്കാർ ഉണ്ട്. സെപ്റ്റംബര്‍ 13-ന് യുഎഇ പ്രാദേശിക സമയം വൈകീട്ട് നാലു മണി മുതൽ ഫോണുകള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 20 മുതൽ ഫോണുകൾ ലഭിച്ച് തുടങ്ങും.

യുഎഇയിലെ ഐഫോണുകളുടെ വില അറിയാം;

ഐഫോണ്‍ 16

3399 ദിര്‍ഹം മുതൽ ആരംഭിക്കും. 256 ജിബി മോഡലിന് 3799 ദിര്‍ഹവും, 512 ജിബി മോഡലിന് 4649 ദിര്‍ഹമും വില വരും. 128 ജിബി മെമ്മറിയിലാണ് ബേസ് മോഡലുകള്‍ വരുന്നത്.

ഐഫോണ്‍ 16 പ്ലസ്

3799 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. 128 ജിബി മെമ്മറിയിലാണ് ബേസ് മോഡലുകള്‍ വരുന്നത്. 256 ജിബിക്ക് 4199 ദിര്‍ഹമും 512 ജിബിക്ക് 5049 ദിര്‍ഹമുമാണ് വില

ഐഫോണ്‍ 16 പ്രൊ

വില ആരംഭിക്കുന്നത് 4299 ദിര്‍ഹം മുതലാണ്. 128 ജിബിയുടെ വിലയാണ് ഇത്. , 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ നാല് മെമ്മറി വേരിയന്‍റുകളിൽ ആണ് ഐഫോണ്‍ 16 പ്രൊ ഇറങ്ങുന്നത്. 256 ജിബിക്ക് 4699 ദിര്‍ഹമും, 512 ജിബിക്ക് 5549 ദിര്‍ഹമും 1 ടിബിക്ക് 6399 ദിര്‍ഹമും വില വരും.

ഐഫോണ്‍ 16 പ്രൊ മാക്സ്

256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളാണ് ഉള്ളത്. 256 ജിബിയുടെ വില 5099 ദിര്‍ഹമും 512 ജിബിയുടെ വില 5949 ദിര്‍ഹമും 1 ടിബി മോഡലിന്‍റെ വില 6799 ദിര്‍ഹമുമാണ്.

ഐഫോണ്‍ 16-ന് പുറമേ, എയര്‍പോഡ്സ് 4, ആപ്പിള്‍ വാച്ച് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2 തുടങ്ങിയ ഉത്പ്പന്നങ്ങളും ആപ്പിൽ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആവേശകരമായ പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണ് ഇത്. പുതിയ ജനറേഷന്‍ ഐഫോണ്‍ ആപ്പിള്‍ ഇന്‍റലിജന്‍സിനായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണെന്ന് ലോഞ്ചിനിടെ ആപ്പിള്‍ ചീഫ് എക്സിക്യുട്ടീവ് ടിം കുക്ക് പ്രൊഡക്ട് വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy