യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ, തെക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ മലനിരകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും ഇന്നും ചൂട് തുടരുമെന്നും ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, അബുദാബിയിലും ദുബായിലും താപനില യഥാക്രമം 45 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും വരെ ഉയരും. ഹ്യുമിഡിറ്റി സൂചിക യഥാക്രമം മെസൈറയിലും ഗസ്‌യൗറയിലും 80 ശതമാനവും 70 ശതമാനവും വരെ എത്തും. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq