
പിതാവിന്റെ സമ്മതമില്ലാതെ കുഞ്ഞിനെ വിദേശത്തക്ക് അമ്മകൊണ്ടു പോയി; തിരിക യുഎഇയിലേക്ക് കൊണ്ടുവരണമെന്ന് ഉത്തരവിട്ട് കോടതി
യുകെയിലേക്ക് പിതാവിന്റെ സമ്മതമില്ലാതെ പിഞ്ചുകുഞ്ഞിനെ അമ്മ കൊണ്ടുപോയതില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദുബായിലേക്ക് തിരികെ കൊണ്ടുവന്നു. കുട്ടിയെ തിരികെ എത്തിക്കണമെന്ന് ദുബായിലെ കോടതിയാണ് ഉത്തരവിട്ടത്. തന്റെ കുട്ടിയെ സമ്മതമില്ലാതെ യുകെയിലേക്ക് കൊണ്ടുപോയെന്നും യുഎഇയിലേക്ക് തിരികെ കൊണ്ടുവരണമെന്നുമുള്ള പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കുടുംബത്തിന്റെ ഭാവി തീരുമാനങ്ങൾ യുഎഇയിലെ കോടതികൾ കൈകാര്യം ചെയ്യും. പ്രവാസികളായ പിതാക്കന്മാർക്ക് അവരുടെ കുട്ടികൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കുമെന്നും കോടതി പറഞ്ഞു. കോടതി രേഖകൾ പ്രകാരം കുട്ടിക്ക് ഏകദേശം രണ്ട് വയസ്സ് പ്രായമുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ വിവാഹിതരായിട്ടില്ല. 2023 ഡിസംബറിൽ കുടുംബം യുകെ വിട്ട് ദുബായിൽ സ്ഥിരമായി താമസിക്കുകയായിരുന്നു. പിതാവിന്റെ അനുമതിയില്ലാതെ കുട്ടിയുടെ അമ്മ വിദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി വളരെക്കാലമായി ദുബായിൽ താമസിക്കുന്നില്ലെങ്കിലും, യുഎഇയാണ് സ്ഥിര താമസ സ്ഥലമെന്നും കോടതി ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)