യുഎഇയിൽ ബലിപെരുന്നാളിനായി കുർബാനി സേവനം ആരംഭിച്ചതോടെ പലചരക്ക് ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം. മെനുവിൽ പുതുതായി ചേർത്ത ‘ആട്’-തീം ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്താൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം. 400 ദിർഹം മുതൽ 2,150 ദിർഹം വരെയുള്ള നിരക്കുകളിൽ ബലിമൃഗത്തെയോ മാംസമോ വീട്ടിലെത്തിക്കുകയും ചെയ്യും. ഗ്രോസറി ആപ്പുകളായ കരീമും നൂണും വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഗ്രോസറി ഡെലിവറി ആപ്പുകളിൽ ഈ സേവനം ലഭ്യമാക്കുന്നത്. ഈദ് അൽ അദ്ഹയ്ക്ക് രണ്ട് ദിവസം മുമ്പ് വരെ ഉപഭോക്താക്കൾക്ക് ഓർഡർ നൽകാവുന്നതാണ്. സേവനത്തിനായി പ്രാദേശിക മുനിസിപ്പാലിറ്റി അംഗീകരിച്ച അറവുശാലകളുമായി ആപ്പുകൾ പങ്കാളികളായിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ശുചിത്വത്തിൻ്റെയും ഹലാൽ രീതികളുടെയും ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും നൂണിലെ വാണിജ്യ ലീഡ് ഹുസൈൻ ഹെയ്ബ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq