അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല തിരൂർ. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy