യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ; നിരീക്ഷണത്തിൽ…

മലപ്പുറത്ത് മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒരാഴ്ച മുമ്പ് ദു​ബാ​യി​ൽ​ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇ​യാ​ൾ ത്വ​ക്‌​രോ​ഗ വിഭാ​ഗത്തിൽ ചികിത്സ തേടിയത്. നി​യും തൊ​ലി​പ്പു​റ​ത്ത് ചി​ക്ക​ൻ​പോ​ക്‌​സ് പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക​യ​ച്ചിട്ടുണ്ട്. എംപോക്സാണെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy