റാസൽഖൈമ : ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്. ടെസ്റ്റുകൾക്കായി പുതിയ ബുക്കിങ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അഹമ്മദ് അൽ തൈറിന്റെ സാന്നിധ്യത്തിൽ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമിയാണ് പുതിയ വാഹനം പുറത്തിറക്കിയത്. നൂതന ക്യാമറകളുൾപ്പടെ ഒട്ടേറെ ഉപകരണങ്ങൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്തൃസന്തോഷം വർധിപ്പിക്കാനും സേവനങ്ങൾക്കായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഇതുവഴി സാധിക്കും. കൂടാതെ, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ മെച്ചപ്പെടുത്താനും ഗുണനിലവാരം വർധിപ്പിക്കാനും പുതിയ വാഹനനിര സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU