വിസ നിയമലംഘകര്‍ക്കായി ആരംഭിച്ച രണ്ട് മാസത്തെ വിസ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ ആയ പ്രവാസികള്‍ പൊതുമാപ്പ് കാലാവധി ആരംഭിച്ച സെപ്റ്റംബര്‍ ഒന്നിനോ അതിനു മുമ്പോ രാജ്യത്തിന് പുറത്താണ് ഉള്ളതെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.അതേപോലെ, ക്രിമിനല്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികളെയും പൊതുമാപ്പ് സംരംഭത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഐസിപി കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പിന്റെ ഭാഗമായുള്ള എന്തെങ്കിലും ആനുകൂല്യങ്ങളോ ഇളവുകളോ അവര്‍ക്ക് ലഭിക്കണമെങ്കില്‍ അത്തരം ക്രിമിനല്‍ കേസുകള്‍ ജുഡീഷ്യല്‍ പ്രക്രിയകളിലൂടെ പരിഹരിക്കണം. അതിനു ശേഷം അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കാം.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU