
ഗൾഫിൽ ചെരുപ്പ് മോഷ്ടിച്ചയാൾ പിടിയിൽ; ഇയാളെ നാടുകടത്തും
കുവൈറ്റിലെ സാൽമിയയിലെ ആരാധനാലയത്തിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനായ പ്രതിയെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഇയാൾ പല മോഷണകേസുകളിലും വിശ്വാസ വഞ്ചന കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പള്ളിയിലെ ഷൂ റാക്കിൽ നിന്ന് ചെരുപ്പ് മോഷണം നടത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)