ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്ക് പറന്നിറങ്ങിയിട്ട് ഇരുപത് വർഷമാവുകയാണ്. 20–ാം വാർഷികാഘോഷത്തിൻ്റെ വിമാനടിക്കറ്റ് നിരക്കുകൾക്ക് 20 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. etihad.com വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് ഈ ഓഫർ ബാധകമാകും. ഒക്‌ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രയ്‌ക്കായി സെപ്തംബർ 19 മുതൽ തുടങ്ങിയ ബുക്കിംഗ് 21 വരെ ബുക്ക് ചെയ്യാം. ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് ഈ മാസം 26-ന് ഫ്ലൈറ്റുകൾ ആരംഭിക്കും. തുടർന്ന് ഡിസംബർ 1-ന് ന്യൂഡൽഹിയിലേക്കും. ഇത്തിഹാദിന് ഏറെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ 20 വർഷം പിന്നിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യയിൽ ആദ്യമായി സർവ്വീസ് ആരംഭിക്കുമ്പോൾ ഇത്തിഹാദിന്റെ എട്ടാമത് ഗ്ലോബൽ ഡെസ്റ്റിനേഷൻ മാത്രമായിരുന്നു ഇന്ത്യ. അതിന് ശേഷം 80 രാജ്യങ്ങളിലേക്ക് ഞങ്ങൾ സർവ്വീസ് നീട്ടി. 2030ഓടെ ഇത് 125 ഡെസ്റ്റിനേഷനുകളായി ഉയർത്താനാണ് ഞങ്ങളുടെ ശ്രമം, ഇത്തിഹാദ് എയർവേസ് സിഇഒ അന്റോണാൾഡോ നെവസ് പറഞ്ഞു. ഈ വർഷം, ഇന്ത്യയിലുടനീളമുള്ള 11 ഗേറ്റ്‌വേകളിൽ നിന്ന് ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇത് ഇത്തിഹാദിനെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് കണക്റ്റിവിറ്റി നൽകുന്ന മുൻനിര എയർലൈനാക്കി മാറ്റും. ഈ വർഷമാദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂർ എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചതിനെത്തുടർന്ന് ഇത്തിഹാദ് നിലവിൽ ഇന്ത്യയിലെ 11 ഗേറ്റ്‌വേകളിലേക്ക് പറക്കുന്നു.അഹമ്മദാബാദ്, ബെംഗ്ലുരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് അധിക ഫ്ലൈറ്റ് ഫ്രീക്വൻസികൾ സഹിതം ഇത്തിഹാദ് ഈ വർഷം അബുദാബിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള സീറ്റ് കപ്പാസിറ്റി വിപുലീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU