
യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച് ഡ്രൈവർ; ശേഷം….
യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ 311) 220 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതിന് ദുബായ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നയാൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)