യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-സിം; കൂടാതെ…

യുഎഇ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് ഇ-സിം പുറത്തിറക്കി. ഇത്തിസലാത്ത് ആണ് വിനോദസഞ്ചാരികൾക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 10 ജിബി സൗജന്യ ഡാറ്റയുള്ള സിമ്മുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാലുടൻ സിം ആക്ടിവാകും. ഇ-സിം സൗജന്യമാണെങ്കിലും സൗജന്യ ഡാറ്റ ഒരു ദിവസത്തേക്ക് മാത്രമായിരിക്കും. ശേഷം അനുയോജ്യമായ ഡാറ്റ പ്ലാൻ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഐഫോൺ, ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് സെറ്റിങ്‌സിലെ ‘ആഡ് സിം’ ഓപ്ഷനിലൂടെ ഇ-സിം ഉപയോഗിക്കാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy