യുഎഇയിലെ തൊഴിലാളികൾക്ക് ഇൻഷുറൻ​സ്​ നി​ർ​ബ​ന്ധമാണെന്ന കാര്യം അറിയാമോ? ഇൻഷുറൻസ് ഇല്ലെങ്കിൽ പിഴയോ?

യുഎഇയിലെ തൊഴിലാളികൾക്ക് ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധമാണ്. രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൗ​​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ് സ്കീം​ ​പു​തു​ക്കു​ക​യോ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ക​യോ ചെ​യ്യാ​ത്ത​വ​ർ​ക്ക്​ 400 ദി​ർ​ഹ​മാ​ണ്​ പി​ഴ. ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേണ്ടി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 80 ല​ക്ഷം ക​വി​ഞ്ഞു. മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്​. പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി യോ​ഗ്യ​രാ​യ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത്​ സാ​മ്പ​ത്തി​ക​മാ​യ സു​ര​ക്ഷ​യു​ടെ ഗു​ണ​ങ്ങ​ൾ നേ​ട​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ താ​ങ്ങാനാ​വു​ന്ന രീ​തി​യി​ലാ​ണ്​ പദ്ധ​തി. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടാ​ൽ നി​ശ്ചി​ത കാ​ലാ​വ​ധി വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ വാ​ഗ്ദാ​നം ചെ​യ്യും. 16,000 ദി​ർ​ഹ​മോ അ​തി​ൽ കു​റ​വോ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം അ​ഞ്ച്​ ദി​ർ​ഹം വെ​ച്ച്​ വ​ർ​ഷ​ത്തി​ൽ പ​ര​മാ​വ​ധി 60 ദി​ർ​ഹ​മാ​ണ്​​ പ്രീ​മി​യം തു​ക. ഇ​വ​ർ​ക്ക്​ 10,000 ദി​ർ​ഹം വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. 16,000 ദി​ർ​ഹ​ത്തി​ന്​ മു​ക​ളി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ്ര​തി​മാ​സ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം 10 ദി​ർ​ഹ​മാ​ണ്. ഇ​വ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടാ​ൽ 20,000 ദി​ർ​ഹം വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. തു​ട​ർ​ച്ച​യാ​യി 12 മാ​സം പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​ർ​ക്കാ​ണ്​ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ അ​ർ​ഹ​തയുള്ളത്. റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​ റ​ദ്ദാ​ക്കു​ക​യോ രാ​ജ്യം വി​ടു​ക​യോ പു​തി​യ ജോ​ലി ല​ഭി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ​ ഇ​ൻ​ഷു​റ​ൻ​സ്​ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​വ​കാ​ശം ന​ഷ്ട​മാ​കും. ജോ​ലി ന​ഷ്ട​പ്പെ​ട്ട്​ 30 ദി​വ​സ​ത്തി​ന​കം ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​ക​ണം. സ്വ​ന്ത​മാ​യി ബി​സി​ന​സ്​ ന​ട​ത്തു​ന്ന​വ​ർ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ, റി​ട്ട​യ​റാ​യ ശേ​ഷം പു​തി​യ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy