
യുഎഇയിൽ ഇന്നലെ ഇന്ധന ടാങ്കറിന് തീപിടിച്ചു
ഇന്നലെ ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള സത്വയിൽ തീപിടിത്തമുണ്ടായി. ദൃക്‌സാക്ഷികളും മറ്റും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് പ്രദേശത്ത് കറുത്ത പുകയുടെ മേഘങ്ങൾ കാണുന്നുണ്ട്. എമിറേറ്റിൻ്റെ പല ഭാഗങ്ങളിൽ നിന്നും തീപിടുത്തത്തിൽ നിന്നുള്ള പുകപടലങ്ങൾ കാണാമായിരുന്നു,
ഉടൻ തന്നെ അധികൃതർ തീ അണയ്ക്കാൻ എത്തുകയും അതിവേഗം നടപടികൾ കൈക്കൊള്ളുകയും ചെയ്തു
വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെനാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. “തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ഉടനടി നടപടികൾ കൈകൊണ്ടു , വൈകുന്നേരം 5.40 ന് പുക നീക്കം ചെയ്തു. എന്നാൽ, ഏകദേശം 10 മിനിറ്റിനുശേഷം പ്രദേശത്ത് നിന്ന് വീണ്ടും കനത്ത കറുത്ത പുക ഉയരുന്നത് കാണാനായി.ദൃക്‌സാക്ഷികൾ പറഞ്ഞു
അതേസമയം, തീപിടിത്തത്തിൻ്റെ കാരണവും സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നും അറിയുവാൻ കഴിഞ്ഞിട്ടില്ല . യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU




Comments (0)