യുഎഇയിൽ സ്വർണ്ണ വിലയിൽ വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്ചകളായി 300 ദിർഹത്തിന് മുകളിലാണ് വില. മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ). 22 കാരറ്റ് സ്വർണവും ഗ്രാമിന് 300 കടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 21 കാരറ്റിന് 281.5 ദിർഹവും 18 കാരറ്റിന് 241.25 ദിർഹവുമാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിൽ മുടക്കേണ്ട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ പണമിറക്കിയതാണ് വില വർധനയ്ക്കു കാരണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU